Site iconSite icon Janayugom Online

ഓണസദ്യയിലെ അവിയലില്‍ നിന്ന് അലര്‍ജി: ഇടുക്കിയില്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഓണാഘോഷ പരിപാടിയ്ക്കിടെ വിളംബിയ സദ്യ കഴിച്ച നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. സംഭവത്തെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളജിലെ ഓണാഘോഷ പരിപാടിക്കിടെ വിളംബിയ ഓണ സദ്യ കഴിച്ച എട്ടു വിദ്യാര്‍ഥികളെയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിയലിലെ ചേനയില്‍ നിന്നുണ്ടായ അലര്‍ജിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. ആദ്യ പന്തിയിൽ ഇരുന്ന് കഴിച്ച 75 വിദ്യാർത്ഥികളിൽ എട്ട് പേർക്കാണ് അലർജിയുടെ ലക്ഷണങ്ങൾ കണ്ടത്. കൂടുതല്‍ പരിശോധനകള്‍ക്കായി രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Food posion­ing from onam sadya

You may also like this video

Exit mobile version