ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ നടത്തിയ പരിശോധനയിൽ 1,493കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. 329 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 374 സാമ്പിളുകൾ ശേഖരിച്ചു. 171 സാമ്പിളുകൾ ലാബിലേക്ക് അയച്ചു. 203 സാമ്പിളുകൾ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചു. പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്. സർക്കാർ നിർദ്ദേശ പ്രകാരം ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മീഷണർമാരായ പി ഉണ്ണികൃഷ്ണൻ നായർ, ജേക്കബ് തോമസ്, പി ജെ വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
English Summary: Food Safety Department-led inspection: More than 1,000 kg of damaged fish for sale caught and destroyed
You may like this video also