പാകിസ്ഥാന്റെ പ്രകോപനം നേരിടാൻ സേനകൾ സജ്ജമെന്ന് സേനാ മേധാവിമാർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാറും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ജനവാസ മേഖലകള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയിടങ്ങളെ ലക്ഷ്യമാക്കിയാണ് പാക് ആക്രമണം. പാക് പ്രകോപനം നേരിടാൻ സജ്ജമെന്ന് ഇന്ത്യൻ സേന അറിയിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാറും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ജനവാസ മേഖലകള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയിടങ്ങളെ ലക്ഷ്യമാക്കിയാണ് പാക് ആക്രമണം. പാക് പ്രകോപനം നേരിടാൻ സജ്ജമെന്ന് ഇന്ത്യൻ സേന അറിയിച്ചു. പാകിസ്ഥാന്റെ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ സേനാമേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി (സിഡിഎസ്), കര‑വ്യോമ‑നാവികസേനാ മേധാവികള്‍ എന്നിവർ പങ്കെടുത്തു.

