Site iconSite icon Janayugom Online

അട്ടപ്പാടിയിലേക്ക് കടത്താൻ ശ്രമിച്ച വിദേശ മദ്യം പിടികൂടി

അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 110 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം മ​ണ്ണാ​ര്‍ക്കാ​ട് എ​ക്‌​സൈ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. മ​റ്റൊ​രാ​ള്‍ രക്ഷ​പ്പെ​ട്ടു. മ​ദ്യം ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ട്ട​പ്പാ​ടി ക​ള്ള​മ​ല ചി​മ്മി​നി​ക്കാ​ട് വീ​ട്ടി​ല്‍ മ​നു (30) ആ​ണ് പി​ടി​യി​ലാ​യ​ത്. സു​ഹൃ​ത്തും ക​ള്ള​മ​ല സ്വ​ദേ​ശി​യു​മാ​യ വി​ത്സ​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇന്നലെ പു​ല​ര്‍ച്ചെ കാ​ഞ്ഞി​ര​പ്പു​ഴ കാ​ഞ്ഞി​ര​ത്തു​വെ​ച്ചാ​ണ് സം​ഭ​വം. എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ബ്ദു​ൽ അ​ഷ്‌​റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന നടത്തിയത്.

എ​ക്‌​സൈ​സിന്റെ വാ​ഹ​നം ക​ണ്ട​തോ​ടെ നി​ര്‍ത്താ​തെ പോ​യ കാ​റി​നേ​യും ബൈ​ക്കി​നേ​യും സം​ഘം പി​ന്തു​ട​രു​ക​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​നു​വി​നെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ബൈ​ക്കും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗും ഉ​പേ​ക്ഷി​ച്ച് വി​ത്സ​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​റി​ലും ബൈ​ക്കി​ലു​മു​ണ്ടാ​യി​രു​ന്ന ബാ​ഗു​ക​ളി​ല്‍ നിന്നും മ​ദ്യം ക​ണ്ടെ​ടു​ത്തു. അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മ​ദ്യം ക​ട​ത്തി​യ ഇ​വ​ര്‍ മു​മ്പും പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ല്‍ മ​ദ്യം വ​ന്‍തോ​തി​ല്‍ അ​ട്ട​പ്പാ​ടി ഊ​രു​ക​ളി​ലേ​ക്ക് ക​ട​ത്താ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറിയിച്ചു.

Exit mobile version