Site iconSite icon Janayugom Online

തലമുറകളുടെ സംഗമമായി ‘മറക്കില്ലൊരിക്കലും’;മുതിര്‍ന്ന നടിമാര്‍ക്ക് ഐഎഫ്എഫ്‍കെയില്‍ ആദരം

മലയാള സിനിമയുടെ ശൈശവദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ആദരിച്ചു. നിശാഗന്ധിയിൽ നടന്ന ‘മറക്കില്ലൊരിക്കലും’ എന്ന ചടങ്ങ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ടി ആർ ഓമന, വഞ്ചിയൂർ രാധ, വിനോദിനി, രാജശ്രീ, കെ ആർ വിജയ, സച്ചു (സരസ്വതി), ഉഷാകുമാരി, ശ്രീലത നമ്പൂതിരി, വിധുബാല, ശോഭന(ചെമ്പരത്തി), കനകദുർഗ, റീന, മല്ലിക സുകുമാരൻ, ഹേമ ചൗധരി, ഭവാനി, അനുപമ മോഹൻ, ശാന്തകുമാരി, സുരേഖ, ജലജ, ശാന്തികൃഷ്ണ, മേനക എന്നിവർ ആദരമേറ്റുവാങ്ങി. ആദരിക്കപ്പെട്ട ഓരോ നടിമാരും മലയാള സിനിമയ്ക്കു നൽകിയ സംഭാവനകൾ അടയാളപ്പെടുത്തിയ പ്രൊഫൈൽ വീഡിയോകൾ ചടങ്ങിൽ പ്രദർശിപ്പിച്ചു.
സിനിമയുടെ സാങ്കേതിക രംഗത്തെ സ്ത്രീസാന്നിധ്യം വർധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിവരികയാണെന്ന് മന്ത്രി പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷനായി. താനടക്കമുള്ള നടിമാരെ ആദരിച്ച സംസ്ഥാന സർക്കാരിനും ഈ ആശയം മുന്നോട്ടുവച്ച മന്ത്രി സജി ചെറിയാനും എല്ലാ നടിമാർക്കും വേണ്ടി മല്ലിക സുകുമാരൻ നന്ദി പറഞ്ഞു.

Exit mobile version