എടമുട്ടത്ത് അനധികൃതമായി നടത്തി വന്നിരുന്ന മത്സ്യ സംസ്കരണ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയില്‍ 29 വീപ്പ പുഴുവരിക്കുന്ന മത്സ്യങ്ങൾ കണ്ടെത്തി. വലപ്പാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ എടമുട്ടം രാമൻകുളത്തിന് സമീപത്തെ വീട്ടുപറമ്പിൽ ആറ് മാസം മുൻപാണ് ഈ കേന്ദ്രം പ്രവർത്തിച്ചു വന്നിരുന്നത്. പ്രദേശമാകെ അസഹ്യമായ ദുർഗന്ധം വമിച്ചതിനു പിന്നാലെ നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. രാവിലെ പഞ്ചായത്ത് സെക്രട്ടറിയുടെയും വാർഡ് മെമ്പർ സുധീർ പട്ടാലിയുടെയും നേതൃത്വത്തിൽ പ്രദേശത്ത് സന്ദർശനം നടത്തിയപ്പോഴാണ് അഴുകി പുഴുവരിച്ച നിലയിൽ മത്സ്യങ്ങൾ കണ്ടത്. തുടർന്ന് ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
English Summary: Found 29 barrel fish with worms; Inspection at Fish Processing Centre
You may also like this video