Site iconSite icon Janayugom Online

ബിജു ജോസഫിന്റെ കൊലപാതകത്തിൽ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി; തെളിവെടുപ്പ് ഇന്ന്

തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതക കേസിൽ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാനും പ്രതികൾ കടത്തിക്കൊണ്ടുപോയ ബിജുവിന്റെ സ്കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു. വാനിനുള്ളിൽ വച്ച് ബിജുവിനെ മർദ്ദിച്ചത് ആഷിക്കും മുഹമ്മദ് അസ്ലവുമെന്ന് പൊലീസ് അറിയിച്ചു. 

ബിജുവിന്റെ സ്കൂട്ടർ സംഭവ സ്ഥലത്തുനിന്ന് മാറ്റിയത് മുഖ്യപ്രതി ജോമോനാണെന്നും പൊലീസ് അറിയിച്ചു. രണ്ടു വാഹനങ്ങളും എവിടെയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒമ്നി വാൻ കലയന്താനിയിലും ബിജുവിന്റെ സ്കൂട്ടർ എറണാകുളം വൈപ്പിനിൽ നിന്നുമാണ് കണ്ടെത്തിയത്. കാലങ്ങളായി പാർട്ണർമാരായിരുന്ന ബിജുവും ജോമോനും തമ്മിൽ ഷെയർ സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ, ഉപ്പുതറ, തൊടുപുഴ ഡി വൈ എസ് പി ഓഫിസ് എന്നിവിടങ്ങളിൽ പരാതികളും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ബിജുവിൽ നിന്ന് പണം തിരികെ വാങ്ങാൻ ജോമോൻ ക്വട്ടേഷൻ നൽകുന്നത്. 

Exit mobile version