തൃശൂര്‍ എറവില്‍ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൃശൂർ എറവ് സ്കൂളിന് സമീപമാണ് അപകടം. കാർ യാത്രികരായ എൽത്തുരുത്ത് സ്വദേശികളായ വിൻസന്റ്, മേരി, ജോര്‍ജി, തോമസ് എന്നിവരാണ് മരിച്ചത്. വാടാനപ്പിള്ളിയില്‍ നിന്ന് വരികയായിരുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്.
തൃശൂര്‍-കാഞ്ഞാണി-വാടാനപ്പിള്ളി സംസ്ഥാന ഹൈവേയില്‍ വീതി കുറഞ്ഞ ഭാഗമാണ് അപകടമുണ്ടായ എറവ്. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അപകടം നടന്നയുടന്‍ നാലുപേരും മരിച്ചതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഗതാഗത തടസം നീക്കുന്നതിന് പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് ബസും കാറും നീക്കി. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.