11 May 2024, Saturday

Related news

May 10, 2024
April 23, 2024
April 14, 2024
March 30, 2024
March 23, 2024
March 21, 2024
March 19, 2024
March 19, 2024
March 12, 2024
March 12, 2024

തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ച്  ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

Janayugom Webdesk
തൃശൂര്‍
December 26, 2022 2:23 pm

തൃശൂര്‍ എറവില്‍ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൃശൂർ എറവ് സ്കൂളിന് സമീപമാണ് അപകടം. കാർ യാത്രികരായ എൽത്തുരുത്ത് സ്വദേശികളായ വിൻസന്റ്, മേരി, ജോര്‍ജി, തോമസ് എന്നിവരാണ് മരിച്ചത്. വാടാനപ്പിള്ളിയില്‍ നിന്ന് വരികയായിരുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്.

തൃശൂര്‍-കാഞ്ഞാണി-വാടാനപ്പിള്ളി സംസ്ഥാന ഹൈവേയില്‍ വീതി കുറഞ്ഞ ഭാഗമാണ് അപകടമുണ്ടായ എറവ്. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അപകടം നടന്നയുടന്‍ നാലുപേരും മരിച്ചതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഗതാഗത തടസം നീക്കുന്നതിന് പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് ബസും കാറും നീക്കി. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.