Site icon Janayugom Online

മണർകാട്ട് നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു

കോട്ടയം മണർകാട് കെ കെ റോഡിന് സമീപത്ത് കാര്‍ കനാലിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. പഴയ കെ കെ റോഡിന് സമീപത്തുള്ള ബൈപ്പാസ് റോഡിലാണ് കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. കാറില്‍ നാലുപേരാണ് യാത്രക്കാരായുണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

 

Eng­lish Sum­ma­ry: Four per­sons were injured when a car over­turned into a canal in Manarkad

You may like this video also

Exit mobile version