Site iconSite icon Janayugom Online

കോന്നി ആനക്കൊട്ടിലില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാലുവയസുകാരന്‍ മരിച്ചു

കോന്നി ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഇളകി നിൽക്കുകയായിരുന്ന തൂണിൽ പിടിച്ച് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തൂണ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേയ്ക്ക് വീണത്. നടന്നത്. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 

അപകടത്തെ തുടർന്ന് കോന്നി ആനത്താവളം താൽക്കാലികമായി അടച്ചു.ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ്‌ തൂണ്‍ മറിഞ്ഞ് വീണു കുട്ടി മരിച്ച സംഭവത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ദുഃഖം രേഖപ്പെടുത്തി. സംഭവത്തിന് ഉത്തരവാദി ആയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ വീഴ്ച വരുത്തിയതായി ആണ് മനസ്സിലാക്കാന്‍ സാധിച്ചത്. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വെട്ടറില്‍ നിന്നും മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി.

Exit mobile version