അധ്യാപക ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെക്ക് നൽകി കബളിപ്പിക്കുകയും ചെയ്ത കേസിൽ ഒരാള് അറസ്റ്റിൽ. വെള്ളറക്കാട് പള്ളിയത്ത് വീട്ടിൽ ഹരനെയാണ്(55) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. വിവേകസാഗരം സ്കൂൾ മാനേജറാണെന്നും സ്കൂളിൽ അധ്യാപക ജോലി നൽകാമെന്നും പറഞ്ഞ് കബളിപ്പിച്ചാണ് ഹരൻ തട്ടിപ്പ് നടത്തിയത്. ഇയാൾക്കെതിരെ ആറ് കേസും ഒരു പരാതിയും നിലവിലുണ്ട്. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒരാള് അറസ്റ്റിൽ

