പിഎസ്‌സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള സംവിധാനം ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ലഭ്യമാക്കുവാന്‍ കമ്മിഷന്‍ തീരുമാനിച്ചു. 2023 മാര്‍ച്ച് ഒന്ന് മുതല്‍ ഈ സേവനം ലഭ്യമാകും.
ഉത്തരക്കടലാസുകള്‍ പുനഃപരിശോധിക്കുവാനുള്ള അപേക്ഷകള്‍, ഉത്തരക്കടലാസുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുവാനുള്ള അപേക്ഷകള്‍, പരീക്ഷ/അഭിമുഖം/പ്രമാണപരിശോധന/നിയമനപരിശോധന എന്നിവയുടെ തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍, തുളസി സോഫ്റ്റ്‌വേറില്‍ പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേര്‍ക്കുവാനുള്ള അപേക്ഷകള്‍, സ്ക്രൈബിന് വേണ്ടിയുള്ള അപേക്ഷ, നിയമനപരിശോധനയ്ക്ക് ഫീ അടയ്ക്കുവാനുള്ള സേവനം, ഉത്തര സൂചികയുമായി ബന്ധപ്പെട്ട പരാതി, മറ്റ് പൊതു പരാതികള്‍ എന്നിവ പുതിയ സോഫ്റ്റ്‌വേര്‍ മൊഡ്യൂള്‍ വഴി സമര്‍പ്പിക്കാന്‍ കഴിയും. നിലവില്‍ ഇ മെയില്‍/തപാല്‍ വഴിയാണ് ഇത്തരം അപേക്ഷകള്‍ സ്വീകരിക്കുന്നത്.
പ്രൊഫൈല്‍ വഴിയുള്ള പുതിയ സോഫ്റ്റ്‌വേര്‍ മൊഡ്യൂള്‍ വരുന്നതോടെ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനും കഴിയും. പുതിയ സംവിധാനത്തില്‍ ഓരോ ഘട്ടത്തിലുമുള്ള നടപടി സംബന്ധിച്ച വിവരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്പപ്പോള്‍ത്തന്നെ അറിയാനും കഴിയും.
English Summary: From March PSC services through profile only
You may also like this video