Site iconSite icon Janayugom Online

ഇന്ധനചോ‍ര്‍ച്ച; വാരണാസിയില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി ഇന്‍ഡിഗോ വിമാനം

കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പോയ ഇൻഡിഗോ വിമാനം ഇന്ധന ചോർച്ചയെ തുടർന്ന് ഉത്തർപ്രദേശിലെ വാരണാസിയിലുള്ള ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. 

166 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. വിമാനത്താവള അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്, സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ പുനരാരംഭിച്ചുവെന്ന് വാരണാസി പോലീസ് പറഞ്ഞു.

Exit mobile version