Site iconSite icon Janayugom Online

ഇന്ധന വിലവര്‍ധന പിന്‍വലിക്കണം: സിപിഐ

പാചകവാതക സിലിണ്ടറിന് 50 രൂപ ഉള്‍പ്പെടെ പെട്രോളിയം ഉല്പന്നങ്ങളുടെ വില വീണ്ടും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര നടപടിയില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിധിയെഴുത്ത് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ആര്‍എസ്എസ്- ബിജെപി സര്‍ക്കാര്‍ ഇന്ധന വിലയില്‍ വര്‍ധനവ് വരുത്തിയതില്‍ വലിയ അത്ഭുതമില്ല. 50 രൂപ വര്‍ധിപ്പിച്ചതോടെ പാചകവാതക സിലിണ്ടറിന് 949.50 രൂപയായിരിക്കുകയാണ്.
വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഇന്ധനവില മാര്‍ച്ച് 20 ന് വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ സാധാരണ ഉപഭോക്താക്കള്‍ വാങ്ങുന്ന പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികള്‍ ഇനിയും വില വര്‍ധിപ്പിക്കുമെന്നാണ് കരുതേണ്ടത്. പ്രതിദിനം ഉപയോഗിക്കുന്ന എല്ലാ അവശ്യവസ്തുക്കളുടെയും വിലക്കയറ്റത്തിനും ഇപ്പോള്‍തന്നെ ദുരിതത്തിലായ ജനജീവിതം കൂടുതല്‍ ദുസഹമാക്കുന്നതിനും കാരണമാകുന്ന ഇന്ധന വിലവര്‍ധന അടിയന്തരമായി പിന്‍വലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; Fuel price hike should be with­drawn: CPI

You may also like this video;

Exit mobile version