Site iconSite icon Janayugom Online

”കൂടുതൽ ചോദ്യങ്ങൾ ഇലക്ഷൻ കമ്മിഷനോട് ചോദിക്കാം, അല്ലെങ്കിൽ സുപ്രീം കോടതിയിൽ പോയി ചോദിക്കാം”; വോട്ടർ പട്ടിക വിവാദത്തിൽ മൗനം വെടിഞ്ഞ് സുരേഷ്ഗോപി

”കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ ചീഫ് ഇലക്ഷൻ കമ്മിഷനോട് ചോദിക്കാം, അല്ലെങ്കിൽ കേസ് വരുമ്പോൾ സുപ്രീം കോടതിയിൽ ചോദിക്കണം ”-വോട്ടർ പട്ടിക വിവാദത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി. വോട്ടർപട്ടിക വിവാദത്തിൽ മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. അവർ ഇതിന് മറുപടി പറയും. മന്ത്രിയായതിനാലാണ് വിവാദങ്ങളിൽ മറുപടി പറയാത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ഇവിടെ കുറച്ച് വാനരൻമാർ ചോദ്യം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്. അവർ ചോദ്യം ചോദിക്കേണ്ടത് ഇലക്ഷൻ കമ്മിഷനോടോ കോടതിയോടോയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരെയെ അടക്കം പരിഹസിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

Exit mobile version