തപാൽ വകുപ്പിന്റെ ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന വിചിത്ര ആവശ്യവുമായി ബിഎംഎസ്. തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെയാണ് ക്രിസ്‌മസ് ആഘോഷം. ഈ ആവശ്യമുന്നയിച്ച് ബിഎംഎസ് കത്തു നൽകി. ഇതിനെതിരെ കടുത്ത എതിർപ്പുമായി ഇടത്–കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്തെത്തി. വന്ദേ ഭാരത് ഉദ്ഘാടന വേളയിൽ കുട്ടികൾ പാടിയ ദേശഭക്തി ഗാനം ആലപിക്കണമെന്നാണ് ആവശ്യം. ഇതിനായി എല്ലാ പ്രവർത്തകരും ആഘോഷ വേളയിൽ പങ്കെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
‘ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണം’: വിചിത്ര ആവശ്യവുമായി ബിഎംഎസ്

