Site icon Janayugom Online

ഗാന്ധി ചിത്രം താഴെയിട്ടത് കോണ്‍ഗ്രസിന്റെ കുത്സിത ശ്രമം: മുഖ്യമന്ത്രി

ഗാന്ധി ചിത്രം താഴെയിട്ടത് കോണ്‍ഗ്രസിന്റെ കുത്സിത ശ്രമത്തിന്റ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം പി ഓഫീസില്‍ നിന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ പോയ ശേഷം ഒരു ചാനല്‍ പകര്‍ത്തിയ ദൃശ്യത്തില്‍ ഗാന്ധി ചിത്രം ചുമരിലുണ്ട്. അത് വാര്‍ത്തയായി വന്നിട്ടുമുണ്ട്. എസ്എഫ് ഐക്കാര്‍ പോയതിന് ശേഷമുളള ദൃശ്യങ്ങളാണത്. അതില്‍ ഗാന്ധി ചിത്രം ചുമരിലാണുള്ളത്.
മാധ്യമ പ്രവര്‍ത്തകരിറങ്ങിയ ശേഷവും എസ്എഫ്‌ഐക്കാര്‍ പോയ ശേഷവും കോണ്‍ഗ്രസുകാരാണ് അവിടെയുണ്ടായിരുന്നത്.

ആരുടെ കുബുദ്ധിയില്‍ നിന്നാണ് ഈ ആശയമുണ്ടായത്. ചുമരിലെ ചിത്രം ആരാണ് താഴെയെത്തിച്ചത്. ആരാണ് അങ്ങനെയൊരു കുബുദ്ധി കാണിച്ചത്. എസ് എഫ് ഐക്കാര്‍ പോയ ശേഷമാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്ന് വ്യക്തമാണ്. ഇവര്‍ ഗാന്ധി ശിഷ്യര്‍ തന്നെയാണോയെന്ന് ചോദിച്ച മുഖ്യമന്ത്രി, ഗോഡ്‌സേ പ്രായോഗികമായി ചെയ്തത് ഇവര്‍ പ്രതീകാത്മകമായി ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.

Eng­lish sum­ma­ry; Gand­hi’s pic­ture dropped by Con­gress’ ugly attempt: CM

You may also like this video;

Exit mobile version