Site icon Janayugom Online

കൂട്ടബലാ ത്സം ഗക്കേസ്: ബാറിനെതിരെ അന്വേഷണം

rape

കൂട്ട ബലാത്സംഗ കേസിൽ ഷിപ്പ്|യാർഡിന് സമീപത്തെ ഫ്ളൈ ഹൈ ബാറിനെതിരെ പൊലീസ് അന്വേഷണം. ബാറിൽ ലഹരി വില്പനയും ഉപയോഗവും നടന്നോ എന്നതിനെ കുറിച്ച് അന്വേഷണം നടത്താനാണ് പൊലീസ് ലക്ഷ്യമിടുന്നത്. സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാർച്ചിൽ ബാറിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മദ്യം വിളമ്പാൻ വിദേശ വനിതകളെ എത്തിച്ചതിന് എക്സൈസ് അന്വേഷണം നടത്തിയിരുന്നു. കേസിൽ റിമാൻഡിലായ പ്രതികളെ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഡിസംബർ മൂന്ന് വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
നാല് പേർക്ക് പുറമെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. 19കാരിയെ മയക്കി കടത്തിക്കൊണ്ട് പോകാൻ ശ്രമം നടന്നുവെന്ന് സംശയിക്കുന്നതായി കൊച്ചി പൊലീസ് കമ്മീഷണറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതികളെ ലഹരി പരിശോധനയ്ക്കും വിധേയരാക്കിയിട്ടുണ്ട്. 

കേസിൽ അറസ്റ്റിലായ ഡോളിയുടെ കൊച്ചിയിലെ ബന്ധങ്ങളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധീപ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. അതേസമയം പരിശോധനക്കായി പൊലീസ് ഫോൺ പിടിച്ചെടുത്തതിനെതിരെ ബലാത്സംഗത്തിനിരയായ യുവതിയും രംഗത്തുവന്നിട്ടുണ്ട്. 

Eng­lish Sum­ma­ry: Gang-ra pe case Inves­ti­ga­tion against Bar

You may also like this video

Exit mobile version