Site icon Janayugom Online

‘ആവേശം’ മോഡൽ പിറന്നാൾ പാര്‍ട്ടി നടത്തി ഗുണ്ടാതലവൻ

avesham

തൃശൂരിൽ ‘ആവേശം’ സിനിമ മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. നാല് കൊലപാതക കേസുകളിൽ അടക്കം പ്രതിയായ ഗുണ്ടാത്തലവൻ അനൂപാണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായിട്ടായിരുന്നു ആഘോഷം. പാർട്ടിയുടെ വീഡിയോ റീലുകളാക്കുകയും ചെയ്തു. രണ്ടാഴ്ച മുന്‍പാണ് സ്വകാര്യ പാടശേഖരത്താണ് പാര്‍ട്ടി നടത്തിയത്. 60 ഓളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് വിവരം. പാർട്ടിയുടെ ദൃശ്യങ്ങൾ റീലുകളാക്കി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്‌തു.

പൊലീസ് ജീപ്പിന് സമീപത്തായി ഇവർ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിയ്യൂർ സ്റ്റേഷൻ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തിൽ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.

Eng­lish Sum­ma­ry: Gang­ster leader throws ‘Ave­sham’ mod­el’s birth­day party

You may also like this video

Exit mobile version