Site icon Janayugom Online

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

രണ്ട് കേസുകളിലായി 2.385 കിലോ ഗ്രാം കഞ്ചാവ് പിടികൂടി എക്‌സൈസ് വകുപ്പ്. കമ്പംമെട്ട് ചേന്നാകുളത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടയില്‍ ബൈക്കില്‍ നിന്നും 2.035 കിലോഗ്രാം കഞ്ചാവ് തമിഴ്‌നാട് ഉത്തമപാളയം, ഉത്തമപുരം കമ്പം കുരങ്ങു മായന്‍ സ്ട്രിറ്റില്‍ 111‑ല്‍ കണ്ണന്‍ (32)നെയാണ് പിടികൂടിയത്. ഉടുമ്പഞ്ചോല എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ വിനോദ് കെ, ഇടുക്കി എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ മനൂപ് വി പി എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പുറ്റടിയില്‍ അമിത വേഗതയില്‍ ബൈക്ക് റെയ്‌സിംഗ് മത്സരം നടത്തി വന്ന യുവാക്കളെ പുറ്റടി അച്ചക്കാനത്ത് നിന്നും കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയ മറ്റൊരു കേസ്.

നാല് യുവാക്കളില്‍ ഒരാള്‍ എക്‌സൈസ് സംഘത്തെ കണ്ടയുടന്‍ ഓടി രക്ഷപെട്ടു. ആറാംമൈല്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ റെനിഫ്,രണ്ടാംമൈല്‍ ചുരുക്കുഴിയില്‍ വീട്ടില്‍ അമ്പാടികുട്ടന്‍, പട്ടുമല കരയില്‍ നിഷാന്ത് എന്നിവരെ 350 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. നാലാം പ്രതി ആയ കാഞ്ഞിരപ്പള്ളി മടുക്ക കരയില്‍ തൊടുപിനിയില്‍ വീട്ടില്‍ അനിയന്‍ തമ്പുരാനാണ് ഓടി രക്ഷപെട്ടത്. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ഉടുമ്പന്‍ചോല എക്‌സൈസ് റെയഞ്ച് ഓഫീസ്, എക്‌സൈസ് ഇന്റിലജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഇവര്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളില്‍ നിന്ന് 200 ഗ്രാമും, അമ്പാടിയുടെ കൈവശം 25 ഗ്രാം, മുഹമ്മദിന്റെ കൈയ്യില്‍ നിന്ന് 110 ഗ്രാം, റനീഫില്‍ നിന്ന് 15 ഗ്രാം കഞ്ചാവും പിടികൂടി. ഇവര്‍ സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ ഷിജു ദാമോദരന്‍, ഉടുമ്പഞ്ചോല റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് മാത്യു, യൂനുസ് ഈ എച്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടില്‍സ് ജോസഫ്, ടിറ്റോമോന്‍ ചെറിയാന്‍, റോണി ആന്റണി, രാജ്കുമാര്‍, അനീഷ് അനൂപ്, ടില്‍സ് ജോസഫ്, അരുണ്‍ ശശി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മായ എസ് എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: gan­ja case arrest
You may also like this video

Exit mobile version