Site icon Janayugom Online

പൊലീസിനെ കണ്ടപ്പോള്‍ കഞ്ചാവ് പൊതിക്കെട്ടോടെ വിഴുങ്ങിയത് പണിയായി: മരണവെപ്രാളം കാട്ടിയ പ്രതിയെ ആശുപത്രിയിലെത്തിച്ച് പൊലീസുകാര്‍

കോട്ടയത്ത് എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി, തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ച് പുറത്തെടുത്തു. സംക്രാന്തി മമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ ലിജുമോൻ ജോസഫാണ് (35) സംഭവത്തോടനുബന്ധിച്ച് പിടിയിലായത്.
കോട്ടയത്ത് സംക്രാന്തി പേരൂർ റോഡിൽ ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. ഏറ്റുമാനൂർ എക്സൈസ് സംഘം നടത്തിയ പട്രോളിംങിനിടെ മാമ്മൂട് കവലയിൽ വച്ച് ഇയാളെ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തു.

എന്നാൽ ദേഹപരിശോധന ഭയന്ന് പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ എക്സൈസ് സംഘം സാഹസീകമായി പിടികൂടിയതോടെ നിവൃത്തിയില്ലാതെ കൈവശം ഉണ്ടായിരുന്ന കഞ്ചാവ് പൊതി വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ഇത് പുറത്തെടുക്കാൻ എക്സൈ്സ് സംഘം ശ്രമിച്ചു എങ്കിലും സാധിച്ചില്ല.
ഇതിനിടെ കഞ്ചാവ് പൊതി തൊണ്ടയിൽ കുടുങ്ങി, ശ്വാസതടസം അടക്കമുള്ള അസ്വസ്ഥതകളും കാണിച്ചതോടെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു.ആശുപത്രി അഡ്മിറ്റാക്കിയ പ്രതിയെ ഡിസ്ചാർജ്ജ് ചെയ്തു.

ചെറിയ കടലാസ് പൊതികളിലുള്ള കഞ്ചാവും ഇയാളുടെ കൈവശത്തു നിന്നും പിടിച്ചെടുത്തതായി എക്സൈസ് സംഘം പറഞ്ഞു. മയക്കുമരുന്ന്, കഞ്ചാവ് അടക്കമുള്ള കേസുകൾ നേരത്തേ ഇയാളുടെ പേരിൽ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലുണ്ട്.ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ സജിത്ത്.ടി, ഇൻ്റലിജൻസ് ബ്യൂറോ പ്രിവൻ്റീവ് ഓഫീസർ രജിത്ത് കെ, പ്രിവന്റീവ് ഓഫീസർ രാജേഷ് വി ആർ, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ നാരായണൻ, പ്രമോദ്, വിനോദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Eng­lish Sum­ma­ry: gan­ja smug­gling in kottayam

You may also like this video 

Exit mobile version