Site iconSite icon Janayugom Online

മാലിന്യമുക്ത നവകേരളം: ജനുവരി ഒന്നു മുതല്‍ ഏഴ് വരെയുള്ള ഒരാഴ്ച വലിച്ചെറിയല്‍ വിരുദ്ധ വാരാചരണം

മാലിന്യ മുക്ത നവ കേരളത്തിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് കേരളം നാളെ കടക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ്.നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പൊതു സമൂഹം ഒറ്റകെട്ടായി ഏറ്റെടുത്ത കാമ്പയിന്‍ .ഒന്നുമുതൽ ഏഴ് വരെയുള്ള ഒരാഴ്ച വലിച്ചെറിയൽ വിരുദ്ധ വാരാചരണം ആണെന്നും മന്ത്രി പറഞ്ഞു.100% വാതിൽപ്പടി ശേഖരണത്തിൽ എത്താൻ സാധിക്കും, നിലവിൽ 80 ലധികം ശതമാനമാണ്. 2026 മാർച്ചോടെ മാലിന്യ കൂനകൾ ഇല്ലാത്ത കേരളമാക്കി മാറ്റും.

മാലിന്യ സംസ്കരണത്തിൽ പുരോഗതി പൂർണമായും പ്രതിഫലിക്കുന്നില്ല .വലിച്ചെറിയൽ പ്രവണത തുടരുന്നുവെന്നും ഇത് സംസ്കാര ശൂന്യമായ സമീപനം ആണെന്നും നിരോധിത പ്ലാസ്റ്റിക് വില്പന വിതരണം ശക്തമായി തടയുമെന്നും മന്ത്രി പറഞ്ഞു.നഗരസഭകൾ കെ സ്മാർട്ട് നടപ്പാക്കി നാളെ ഒരു വർഷം പൂർത്തിയാക്കുന്നു.

1,49,553 ഫയലുകൾ അവധി ദിനങ്ങളിൽ തീർപ്പാക്കി,ഫയൽ തീർപ്പാക്കലിൽ കുതിച്ചു ചാട്ടം, കെ സ്മാർട്ട്‌ വന്നതോടെ 10–5 എന്ന ഓഫീസ് സമയം തന്നെ പുനർ നിർവചിക്കാൻ കഴിഞ്ഞു, തദ്ദേശസ്ഥാപനങ്ങൾ പൂർണമായും ഓൺലൈനിൽ ലഭിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറും എന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version