കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകൻ എംജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. മുളവുകാട് പഞ്ചായത്ത് അധികൃതർ 25,000 രൂപയുടെ പിഴ നോട്ടീസ് അയക്കുകയും ശ്രീകുമാർ പിഴ ഒടുക്കുകയും ചെയ്തു. ശ്രീകുമാറിൻറെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി കായലിലേക്ക് വീഴുന്നത് ഒരു വിനോദ സഞ്ചാരി ഫോണിൽ പകർത്തി മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നടപടി.
മാലിന്യം കായലിലേക്ക് വലിച്ചെറിഞ്ഞു; ഗായകൻ എംജി ശ്രീകുമാറിന് പിഴ
