Site iconSite icon Janayugom Online

കടയ്ക്കലില്‍ സിപിഐയുടെ മഹാസമ്മേളനം

സിപിഐ ശതാബ്ദി സംഗമത്തോടനുബന്ധിച്ച് കടയ്ക്കല്‍ ടൗണില്‍ വമ്പിച്ച പൊതുസമ്മേളനം നടന്നു. ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍ ലതാദേവി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍, മന്ത്രി ജെ ചിഞ്ചുറാണി എന്നിവര്‍ സംസാരിച്ചു. എസ് ബുഹാരി സ്വാഗതവും ആദര്‍ശ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആര്‍ രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി പി എസ് സുപാല്‍, അസിസ്റ്റന്റ് സെക്രട്ടറി സാം കെ ‍ഡാനിയേല്‍, നേതാക്കളായ എ മന്മഥന്‍നായര്‍, എസ് വേണുഗോപാല്‍, ആര്‍ സജിലാല്‍, കെ ജഗദമ്മ ടീച്ചര്‍, സി അജയപ്രസാദ്, നൗഷാദ്, മടത്തറ അനില്‍, അഷറഫ്, ശബരി, കെ ആര്‍ ചന്ദ്രമോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version