ഒഡിഷയിലെ ഗഞ്ചം ജില്ലയില ബീച്ചിൽ വച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ആൺസുഹൃത്തിനൊപ്പം ഒഡിഷയിലെ പ്രധാന വിനോദ കേന്ദ്രമായ ഗോപാൽപൂർ ബീച്ചിലെത്തിയ കോളജ് വിദ്യാർത്ഥിയായ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാകുകയായിരുന്നു.
പെൺകുട്ടി ബലാത്സംഗം ചെയ്യുന്നതിനായി ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കെട്ടിയിടുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി പരാതി നൽകിയതിനെത്തുടർന്ന് ഗോപാൽപൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 7 പേരെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ പതിവായി എത്തുന്ന ഈ പ്രദേശം സംസ്ഥാനത്തെ പ്രശസ്തമായ വിനോദ സഞ്ചാര പട്ടണങ്ങളിൽ ഒന്ന് കൂടിയാണ്.

