Site icon Janayugom Online

പ്രിന്‍സിപ്പാളിന്റെ ലൈംഗികാതിക്രമത്താല്‍ സഹികെട്ട പെണ്‍കുട്ടികള്‍ യുപി മുഖ്യമന്ത്രിക്ക് രക്തംകൊണ്ട് പരാതി എഴുതി

പ്രിന്‍സിപ്പാളിന്റെ ലൈംഗികാതിക്രമത്താല്‍ സഹികെട്ട പെണ്‍കുട്ടികള്‍ യുപി മുഖ്യമന്ത്രിക്ക് രക്തംകൊണ്ട് പരാതി എഴുതി അയച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് മുഖ്യമന്ത്രി ആദിത്യനാഥിന് തങ്ങളുടെ രക്തംകൊണ്ട് പരാതി എഴുതി അയച്ചത്.

ലൈംഗികാതിക്രമം നടത്തിയ പ്രിന്‍സിപ്പലിനെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. നിരന്തരമായി തങ്ങളനുഭവിക്കുന്ന ദുരനുഭവം മുഴുനും രക്തകൊണ്ടെഴുതിയ കത്തിലുണ്ട്.
അതിനിടെ, വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ആരോപണവിധേയനായ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. രാജീവ് പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളിലെ 12 വയസ് മുതല്‍ 15 വയസു വരെയുള്ള വിദ്യാര്‍ത്ഥിനികളോടാണ് പ്രിന്‍സിപ്പാള്‍ ലൈംഗികാതിക്രമം നടത്തിയത്. വിവിധ കാര്യങ്ങള്‍ പറഞ്ഞ് വിദ്യാര്‍ത്ഥിനികളെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നത്.

സംഭവത്തെത്തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് വിവരം പുറത്തുപറയാന്‍ ആദ്യം ഭയമായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചു. ഇതോടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിനെ ചോദ്യംചെയ്തു. എന്നാല്‍, രക്ഷിതാക്കളെ പ്രിന്‍സിപ്പാള്‍ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചു. ഇതോടെ സംഘടിച്ചെത്തിയ രക്ഷിതാക്കള്‍ പ്രിന്‍സിപ്പാളിനെ മര്‍ദിക്കുകയും ഇയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

Eng­lish Sam­mury: girls wrote a blood-soaked com­plaint to the UP Chief Minister

Exit mobile version