Site iconSite icon Janayugom Online

ആഗോള അയ്യപ്പ സംഗമത്തെ എതിർത്തത്തിൽ തെറ്റുപറ്റി; ബിജെപി കോർ കമ്മിറ്റി യോഗത്തിൽ രാജീവ് ചന്ദ്രശേഖറിന് കെ സുരേന്ദ്രൻ പക്ഷത്തിന്റെ രൂക്ഷ വിമർശനം

ബിജെപി കോർ കമ്മിറ്റിയിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് കെ സുരേന്ദ്രൻ പക്ഷത്തിന്റെ രൂക്ഷ വിമർശനം. എൻഎസ്എസ്സിന്റെയും എസ്എൻഡിപിയുടേയും നിലപാട് മാനിക്കാതെ സംഗമത്തെ എതിർത്തതിൽ രാജീവ് ചന്ദ്രശേഖറിന് തെറ്റുപറ്റി. മുതിർന്ന നേതാക്കളുമായി യാതൊരു ആലോചനയുമില്ലാതെയാണ് പ്രധാന വിഷയങ്ങളിൽ പോലും നിലപാട് എടുക്കുന്നത്. എൻഎസ്എസിനെയും എസ്എൻഡിപിയെയും എതിർപക്ഷത്ത് നിർത്തിയത് നേതൃത്വത്തിന്റെ വീഴ്ചയാണെന്നും ആരോപണമുയർന്നു. രാഷ്ട്രീയം അറിയില്ലെങ്കിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തണമെന്നും നേതാക്കൾ പറഞ്ഞു.

Exit mobile version