Site iconSite icon Janayugom Online

ആഗോള അയ്യപ്പ സംഗമം; കോടതിവിധി സ്വാഗതാർഹമെന്ന് മന്ത്രി വിഎൻ വാസവൻ

ആഗോള അയ്യപ്പ സംഗമത്തിൽ കോടതിയുടെ വിധി സ്വാഗതാർഹമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കോടതി വസ്തുതകൾ മനസ്സിലാക്കിയെന്നും മന്ത്രി പറഞ്ഞു. കോടതി ചൂണ്ടിക്കാട്ടിയത് പോലെയാകും പരിപാടികൾ നടത്തുക, താൽക്കാലിക പന്തലാണ് അവിടെ നിർമ്മിക്കുക. 3000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമ്മിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത തരത്തിൽ ആയിരിക്കും ബോർഡ് പരിപാടി നടത്തുക എന്നും മന്ത്രി പ്രതികരിച്ചു. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്ക് സുതാര്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു സർക്കാർ പണം ധൂർത്തടിക്കില്ല. പരിപാടി എല്ലാ അർത്ഥത്തിലും സുതാര്യമായിരിക്കും എന്നും വാസവന്‍ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം നടത്തിയതിന്‍റെ വരവ് ചെലവ് കണക്കുകളുടെ വിശദമായ റിപ്പോര്‍ട്ട് 45 ദിവസത്തിനുള്ളിൽ കോടതിക്ക് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Exit mobile version