Site iconSite icon Janayugom Online

ആഗോള നിക്ഷേപക ഉച്ചകോടി ഫെബ്രുവരിയില്‍ കൊച്ചിയില്‍ : ഒമ്പത് രാജ്യങ്ങള്‍, രണ്ടായിരത്തോളം നിക്ഷേപകര്‍

കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് 2025ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപ ഉച്ചകോടി ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 എന്ന പേരില്‍ നിക്ഷേപ സംഗനം സംഘടിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി.

കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിലാണ്‌ ഉച്ചകോടി. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ഉച്ചകോടി ഫെബ്രുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.നിക്ഷേപ നിർദേശങ്ങൾ അവതരിപ്പിക്കാനും വൻകിട സംരംഭങ്ങൾക്കുള്ള അനുമതി സമയബന്ധിതമായി നൽകുന്നത്‌ ഏകോപിപ്പിക്കാനും ചീഫ് സെക്രട്ടറി ചെയർമാനായ ഹൈപവർ കമ്മിറ്റിയെ ചുമതലപ്പെടുത്തും.

രണ്ടായിരത്തോളം നിക്ഷേപകരും 30 രാജ്യങ്ങളിൽനിന്നുള്ള സ്ഥാനപതിമാരും വിദേശ കമ്പനി പ്രതിനിധികളും വ്യവസായികളും സംരംഭകരും വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ഒമ്പത്‌ രാജ്യങ്ങൾ പങ്കാളികളാകും.വ്യവസായ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്താനും കൂടുതൽ നിക്ഷേപം ആകർഷിക്കാനുമുള്ള തുടർപദ്ധതികൾ 22 സെഷനുകളിൽ ചർച്ചചെയ്യും. മേഖലാ സംഗമങ്ങളും റോഡ് ഷോകളും ഉൾപ്പെടെ 34 പരിപാടികൾ ഉച്ചകോടിക്ക്‌ മുന്നോടിയായി വ്യവസായ വകുപ്പ് സംഘടിപ്പിക്കും

Exit mobile version