Site iconSite icon Janayugom Online

പൃഥു പ്രദീപിന് പുരസ്കാരം

ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ യുവപ്രതിഭയ്ക്കുള്ള പുരസ്കാരം കോട്ടയം കുമാരനല്ലൂർ സ്വദേശി പൃഥു പ്രദീപിനു ലഭിച്ചു. പൃഥു രചനയും ചിത്രസംയോജനവും സംവിധാനവും നിർവഹിച്ച ക്രീച്ചേഴ്‌സ് ഫോർഗോട്ടൻ ടു ഡാൻസ് എന്ന ചലച്ചിത്രത്തിന് മൈൻഡ്സ് ഓഫ് ടുമോറോ എന്ന വിഭാഗത്തിലാണ് പുരസ്കാരം.  കുമാരനല്ലൂർ ഒരിടം വീട്ടിൽ സംവിധായകൻ പ്രദീപ് നായരുടെയും മാതൃഭൂമി പത്രാധിപ സമിതി അംഗം രശ്മി രഘുനാഥിൻ്റെയും മകനാണു പൃഥു. കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പുരസ്കാരം സമ്മാനിച്ചു .

Exit mobile version