കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണ പാദുകം പിടികൂടി. 49 ലക്ഷം രൂപ വില വരുന്ന 1032 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഇരു ചെരിപ്പുകളുടെയും ഉള്ളിൽ തുന്നിച്ചേർത്താണ് സ്വര്‍ണ പാദുകം തീർത്തത്.
കൊല്ലം സ്വദേശിയായ കുമാറാണ് സ്വർണക്കടത്തിന് ഈ രീതി അവലംബിച്ചത്. മാലിയിൽ നിന്നും എത്തിയ കുമാറിന്റെ ഇരു ചെരിപ്പുകളിലുമാണ് അതിവിദഗ്ധമായ രീതിയിൽ സ്വർണമിശ്രിതം ചേർത്തു പിടിപ്പിച്ചത്. ഇയാളുടെ നടപ്പിൽ സംശയം തോന്നിയ കസ്റ്റംസുകാർ ചെരുപ്പ് അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു. ഇതിനുമുമ്പും ഇത്തരത്തിൽ സ്വർണം കാല്പാദങ്ങളിൽ കെട്ടിവച്ച് കൊണ്ടുവന്നത് പിടികൂടിയിരുന്നു.
English Summary: Gold plated chappal seized at Nedumbassery Airport
You may also like this video also