Site iconSite icon Janayugom Online

സംസ്ഥാനത്ത് വീണ്ടും കുതിച്ച് സ്വർണവില; പവന് 280 രൂപ കൂടി

സംസ്ഥാനത്ത് വീണ്ടും കുതിച്ച് സ്വർണവില. ഇന്ന് ​ഗ്രാമിന് 35 രൂപ കൂടിയതോടെ 12,735 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഒരു പവന് 280 രൂപ കൂടി 1,01,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ​ദിവസമാണ് സ്വർണവില ഒരു ലക്ഷം രൂപ എന്ന മാന്ത്രികസംഖ്യയിലെത്തിയത്. പവന് 1760 രൂപയായിരുന്നു ഇന്നലെ കൂടിയത്. ഇതോടെ 1,01,600 രൂപ എന്ന നിലയിലായിന്നു ഇന്നലെ കച്ചവടം പുരോ​ഗമിച്ചത്. ഗ്രാമിന് 220 രൂപയുമാണ് കൂടിയത്. ഇതോടെ 2025ൽ മാത്രം സ്വർണത്തിന് കൂടിയത് 40,000ത്തിലധികം രൂപയാണ്.

സ്വർണവില ഉയരുന്നത് വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വിവാഹ സീസണും ഉത്സവ സീസണും വന്നതോടെ ജ്വല്ലറികളില്‍ തിരക്കും വര്‍ധിച്ചിട്ടുണ്ട്. നിലവിലെ വിലയിൽ ഒരു പവന്‍ സ്വര്‍ണം വാങ്ങാൻ കുറഞ്ഞത് 1,06,600 രൂപയ്ക്ക് മുകളിൽ നൽകണം. കൂടുതൽ പണിക്കൂലിയുള്ള സ്വർണാഭരണങ്ങൾക്ക് ഇതിൽ കൂടുതൽ വില നൽകേണ്ടി വരും. ജിഎസ്ടിയും ഹോൾ മാർക്കിങ് ഫീസും ഇതിനു പുറമെ നൽകണം.

Exit mobile version