Site iconSite icon Janayugom Online

ആശ്വാസം; സ്വർണവില വീണ്ടും കുറഞ്ഞു

കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയും 240 രൂപ താഴ്ന്ന് പവൻവില 92,040 രൂപയുമായി. ഇന്നലെ രാവിലെ കൂടിയ വിലയിൽ ഉച്ചയ്ക്ക് ഇടിവുണ്ടായിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമായിരുന്നു കുറഞ്ഞത്.വെള്ളിവില ഗ്രാമിന് ഒരു രൂപ ഉയർന്ന് 168 രൂപയായി. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Exit mobile version