സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറയുന്നതായി വാണിജ്യ റിപ്പോര്‍ട്ട്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. കഴിഞ്ഞ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി സ്വർണത്തിന് 600 രൂപ വരെ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5,550 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,600 രൂപയാണ്.
അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ സ്വർണവില കുറയാൻ ഉണ്ടായ കാരണം. ആഗോള വിപണിയിലെ ചലനങ്ങൾ സാധാരണയായി ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്.
അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഇന്ന് 76 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.
English Sammury: Gold Rate Decreases Sharply in Kerala