Site iconSite icon Janayugom Online

സ്വർണ്ണക്കടത്ത് കേസ്; നടി രന്യ റാവുവിന് 102 കോടി പിഴ ചുമത്തി ഡിആർഐ

സ്വർണ്ണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപയുടെ പിഴ വിധിച്ച് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ്. ഇവർക്കൊപ്പം ഹോട്ടലുടമ തരുൺ കൊണ്ടരാജുവിന് 63 കോടി രൂപയും ജ്വല്ലറി ഉടമകളായ സാഹിൽ സക്കറിയ ജയിൻ, ഭരത് കുമാർ ജയിൻ എന്നിവർക്ക് 56 കോടി രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച ബംഗളൂരു സെൻട്രൽ ജയിലിലെത്തിയ ഡിആർഐ ഉദ്യോഗസ്ഥർ മൂന്ന് പേർക്കും 250 പേജുള്ള നോട്ടീസും 2,500 പേജുള്ള മറ്റ് രേഖകളും കൈമാറി. ഇത്രയധികം പേജുകളുള്ള നോട്ടീസ് തയ്യാറാക്കുക എന്നത് തങ്ങൾക്ക് കഠിനമായ ജോലിയായിരുന്നുവെന്ന് ഡിആർഐ വൃത്തങ്ങൾ പറഞ്ഞു.

മാർച്ച് മൂന്നിനായിരുന്നു കന്നട നടി രന്യ റാവുവിനെ ബെഗളൂരു കെമ്പെഗൌഡ അന്താരാഷ്ട്ര വിമാവത്താവളത്തിൽ വച്ച് 14.8 കിലോഗ്രാം സ്വർണവുമായി പിടിച്ചത്. കഴിഞ്ഞ ജൂലൈയിൽ വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് തടയൽ നിയമപ്രകാരം നടിക്ക് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 

Exit mobile version