Site icon Janayugom Online

നെടുമ്പാശേരിയിൽ 141 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഗൾഫ് മേഖലയിൽ നിന്നും വിവിധ വിമാനങ്ങളിലായി വന്ന മൂന്ന് യാത്രക്കാരിൽ നിന്നായി 141 ലക്ഷം രൂപ വിലയുള്ള സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. അനധികൃതമായി കടത്തുവാൻ ശ്രമിച്ച 3132.45 ഗ്രാം സ്വർണമാണ് പിടിച്ചത്. സമീപ കാലയളവിൽ കസ്റ്റംസ് വിഭാഗം ഇവിടെ നടത്തിയ ഏറ്റവും വലിയ സ്വർണ വേട്ടയാണിത്. 

കഴിഞ്ഞ 12-ാം തീയതി വിമാനത്തിലെ ശൗചാലയത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന 3.5 കിലോഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം കണ്ടെടുത്തിരുന്നു. ഇതിന്റെ ഉറവിടം അന്വേഷിച്ച് തുടർ നടപടികൾ പുരോഗമിക്കുന്നുണ്ട്.
ജിദ്ദയിൽ നിന്നും കുവൈറ്റ് വഴി വന്ന അൽ ജസീറ വിമാനത്തിലെ യാത്രക്കാരനായിരുന്ന മലപ്പുറം സ്വദേശി യാസ്‌നിൽ നിന്ന് 1059.55 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചത്. ഇത് നാല് കാപ‌്സ‌്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്തുവനാണ് ശ്രമിച്ചത്. 48 ലക്ഷം രൂപയാണ് ഈ സ്വർണത്തിന് കണക്കാക്കിട്ടുള്ള വില. ദുബായിൽ നിന്നും എമൈറെറ്റ്സ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി അഹമ്മദിൽ നിന്നും 916.70 ഗ്രാം സ്വർണം പിടിച്ചു. ഇതിന്റെ മതിപ്പ് വില 44 ലക്ഷം രൂപയാണ്. സ്വർണ മിശ്രിതം മൂന്ന് കാ‌‌പ‌്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. 

ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന പാലക്കാട് സ്വദേശി ഫസിലിൽ നിന്നാണ് 49 ലക്ഷം രൂപ വിലയുള്ള സ്വർണം പിടിച്ചത് 1156.20 ഗ്രാം സ്വർണമാണ് കണ്ടെടുത്തത് നാല് കാപ‌്സ്യൂളുകളാക്കി സ്വർണ മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Gold worth 141 lakhs seized in Nedumbassery

You may also like this video

Exit mobile version