Site icon Janayugom Online

കൊച്ചി വിമാനത്താവളത്തില്‍ 85 ലക്ഷത്തിന്റെ സ്വർണം പിടികൂടി

gold smuggling

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 85 ലക്ഷത്തിന്റെ സ്വർണം പിടികൂടി. വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നുമാണ് 85 ലക്ഷം രൂപ വിലയുള്ള കുഴമ്പ് രൂപത്തിലുള്ള സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്ന ഇൻഡിഗോ വിമാനത്തിലാണ് ഉടമസ്ഥനില്ലാത്ത നിലയിൽ സ്വർണം കണ്ടത്. വിമാനത്തിലെ ജീവനക്കാർക്ക് രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്. രണ്ട് കവറുകളിലാക്കി സ്വർണക്കുഴമ്പ് രൂപത്തിൽ 1709 ഗ്രാം സ്വർണമാണ് ഒളിപ്പിച്ചിരുന്നത്. 

ശുചിമുറിയിലെ സ്വർണം വിമാനത്താവളത്തിലെ ജീവനക്കാർക്ക് പുറത്ത് എടുത്ത് കൊണ്ടുവരാൻ എളുപ്പമാണ്. ഇതേ വിമാനത്തിലെ യാത്രക്കാർക്കും ഈ സ്വർണം കൊണ്ടുപോകാന്‍ എളുപ്പമാണ്. വ്യാഴാഴ്ച ഗ്രീൻ ചാനലിലൂടെ കൊണ്ടുപോകാൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു.
ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തിയ സൗദി എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന മലപ്പുറം സ്വദേശി റിയാസാണ് അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണ മിശ്രിതം വെളുത്ത നിറത്തിലുള്ള മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. 963.59 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. 

Eng­lish Sum­ma­ry: Gold worth 85 lakhs seized at Kochi airport

You may also like this video

Exit mobile version