Site iconSite icon Janayugom Online

ഗൂഗിൾ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാം: ശ്രദ്ധവേണമെന്ന് പൊലീസ്

googlegoogle

സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഗൂഗിൾ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും പൊലീസ്. മൊബൈൽ ഫോൺ നമ്പർ തന്നെ പാസ് വേര്‍ഡായി ഒരിക്കലും ഉപയോഗിക്കരുത്. പാസ്‌വേര്‍ഡ് അക്ഷരങ്ങളും, സ്പെഷ്യൽ ക്യാരക്ടറുകളും അക്കങ്ങളും ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം. വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് ലോഗിന്‍ ചെയ്യുക. തേര്‍ഡ് പാര്‍ട്ടി ആപ്പ്കളില്‍ നിന്ന് അക്കൗണ്ട് നീക്കം ചെയ്യണം. വിശ്വസനീയമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്പ്കൾക്ക് അക്കൗണ്ട് ആക്സസസ് കൊടുക്കരുത്. 

ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം. ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലർട്ട് മെസേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും നടപടി സ്വീകരിക്കുകയും വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Eng­lish Sum­ma­ry: Google Accounts Can Be Hacked: Police

You may also like this video

Exit mobile version