സിനിമാ വ്യവസായ രംഗത്ത് ആധുനികവൽക്കരണം ലക്ഷ്യം വെച്ച് 2400 കോടിയുടെ പദ്ധതിയുമായിഗോട്ട് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ്. ഇതിലൂടെ പ്രത്യക്ഷത്തിൽ 1200 പേർക്ക് തൊഴിൽ ലഭിക്കും . സിനിമാ വ്യവസായ രംഗത്ത് ചലച്ചിത്ര നിർമ്മാണം , ഓൺലൈൻ ടിക്കറ്റിങ്ങ് , ചലച്ചിത്ര രംഗത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻ്റർനാഷണൽ ഫിലിം ഡിസ്ട്രൈബ്യൂഷൻ , ഒടിടി പ്ലാറ്റ്ഫോം തുടങ്ങി സമഗ്ര മേഖലയിലും ആധുനികവൽക്കരണവും വ്യവസായവൽക്കരണവും ആണ് കമ്പനി ലക്ഷ്യം വെക്കുന്നത് .
ഇൻവസ്റ്റ് കേരള നൽകുന്ന അവസരങ്ങളും , നവകേരളത്തിൻ്റെ ചേർത്ത് പിടിക്കലും, സാംസ്കാരിക — കലാ രംഗത്തെ കേരളത്തിൻ്റെ മാനവ സമ്പത്തും എൻ്റർടൈൻമെൻ്റ് രംഗത്ത് കേരളത്തെ ലോക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഗോട്ട് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ്,സിഇഒ ആദർശ് രവി പ്രഖ്യാപിച്ചു.

