കുറ്റമറ്റ പൊലീസ് പ്രോസിക്യൂഷൻ സംവിധാനം ഉണ്ടെങ്കിൽ മാത്രമെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും അതിജീവിതമാർക്ക് നീതി ഉറപ്പാക്കുന്നതിലും സർക്കാർ ഏറെ മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘കേരളത്തിലെ പ്രോസിക്യൂഷൻ സംവിധാനം മറ്റേതൊരു സംസ്ഥാനത്തെക്കാളും മുന്നിലാണ്. പ്രോസിക്യൂഷൻ സംവിധാനം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തിലാണ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്. ഹീനമായ കുറ്റകൃത്യങ്ങളിൽ അതിവേഗം അന്വേഷണവും വിചാരണയും പൂർത്തിയാക്കിയിട്ടുണ്ട്’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary:‘Government is far ahead in ensuring justice for the oppressed in Kerala’: Chief Minister Pinarayi Vijayan
You may also like this video