എല്ലാർക്കും ഭൂമി എന്ന ലക്ഷ്യം ആയി ആണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു, തിരുവനന്തപുരം ജില്ലയിലെ പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് ജില്ലയിൽ നടക്കുന്ന താലൂക്ക് പട്ടയ മേളയിൽ ഉൾപ്പെടെ 1100 പേരുടെ സ്വപ്നങ്ങളാണ് സാക്ഷാത്കരിക്കാൻ പോകുന്നത് എന്നും ആധുനിക സാങ്കേതിക വിദ്യ റവന്യു വകുപ്പ് നടപ്പാക്കി വരുന്നുഎന്നും അദ്ദേഹം പറഞ്ഞു മന്ത്രി ആൻ്റണി രാജു അധ്യക്ഷ്ത വഹിച്ചു മന്ത്രി ഏഞ അനിൽ ‚കളക്ടർ നവാജോത് ഖോസ ‚സബ് കളക്ടർ മാധവിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
866 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിലാണ്. 294 പട്ടയങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്. വര്‍ക്കല താലൂക്കില്‍ 90, ചിറയിന്‍കീഴ് 79, തിരുവനന്തപുരം 167, നെയ്യാറ്റിന്‍കര 118, കാട്ടാക്കട118 എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്.
English Summary: Government’s goal is land for all: Minister K Rajan
You may like this video also