സര്‍ക്കാരിനെതിരെ കുറ്റപ്പെടുത്തലുമായി വീണ്ടും ഗവര്‍ണര്‍ രംഗത്ത്. ബില്ലുകള്‍ ഒപ്പിടണമെങ്കില്‍ മുഖ്യമന്ത്രി നേരിട്ട് എത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ലോട്ടറിയിലൂടെയും മദ്യത്തിലൂടെയും മാത്രമാണ് സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നതെന്നും ഇത് നാണക്കേടാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മാനവവിഭവശേഷിയുള്ള സംസ്ഥാനത്താണ് ഇത്തരത്തിൽ ഒരു വരുമാനം കണ്ടെത്തുന്നത്. ലോട്ടറിയിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണെന്നും ഗവർണർ പറഞ്ഞു.
ബില്ലുകളിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി വിധി വരെ കാത്തിരിക്കേണ്ട കാര്യമില്ല. എന്നാല്‍, താൻ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കണം. സർക്കാർ കോടതിയെ സമീപിച്ച സാഹചര്യത്തിൽ കോടതിയുടെ തീരുമാനം അറിഞ്ഞശേഷം തുടർനടപടി എടുക്കാമെന്ന് ഗവർണർ പറഞ്ഞു.
English Summary: Governor against the government
You may also like this video