സർവ്വകലാശാലകളിൽ അടയിരുന്ന് സംഘ്പരിവാർ കുഞ്ഞുങ്ങളെ വിരിയിക്കാനാണ് കേരള ഗവർണ്ണറുടെ ശ്രമം എന്ന് എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി. കേന്ദ്ര സർക്കാറിനെ പ്രീണിപ്പിക്കാൻ കേരളത്തോടാകമാനം യുദ്ധപ്രഖ്യാപനമാണ് അദ്ദേഹം നടത്തുന്നത്. സമചിത്തതയോടെ ഇടപെടേണ്ട ഗവർണ്ണർ ക്യാപസുകളിൽ താമസിച്ച് വിദ്യാർത്ഥികളെ വെല്ലുവിളിക്കുകയാണ്. തന്റെ അധികാരം ഉപയോഗിച്ച് ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ഗവർണർ ശ്രമിക്കുകയാണ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ഭരണഘടനാ വിരുദ്ധനായ ഗവര്‍ണറെ പിന്‍വലിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എ ഐ വൈ എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തിൽ ഗവര്‍ണറുടെ കോലം കത്തിച്ചു.
പ്രതിഷേധ യോഗം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിന് ടി പി സുനിൽ, ലിനി ഷാജി, സാജൻ മുടവങ്ങാട്ടിൽ, ജി എം അഖിൽ എന്നിവർ നേതൃത്വം നൽകി.
English Summary: Governor closes universities for Sangh Parivar: AIYF
You may also like this video