ഗവര്‍ണര്‍ ജാഗ്രതയോടെ അധികാരം വിനിയോഗിക്കണമെന്നും വിശ്വാസവോട്ടെടുപ്പിന് ആഹ്വാനം ചെയ്യുന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കുമെന്ന് അറിഞ്ഞിരിക്കുകയും വേണമെന്ന് സുപ്രീം കോടതി. ശിവസേന അട്ടിമറിക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
ഒരു സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുന്ന ഒരു മേഖലയിലും ഗവർണർ പ്രവേശിക്കരുത്. ഭരണകക്ഷിയെ ഗവർണർ താഴെയിറക്കുക എന്നത് ജനാധിപത്യത്തിന്റെ ദുഃഖകരമായ കാഴ്ചയായിരിക്കുമെന്നും ബെഞ്ച് പറഞ്ഞു. ഗവർണർമാർ തങ്ങളുടെ അധികാരങ്ങൾ ഏറ്റവും സൂക്ഷ്മതയോടെ വിനിയോഗിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
English Summary: Governor should not enter area which precipitates government fall: SC
You may also like this video