സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് ‘ഭയാനകതാ ദിന’മായി ആചരിക്കാനുള്ള ഗവർണർ ആർലേക്കറുടെ ആഹ്വാനം ബ്രിട്ടീഷ് സാമ്രാജ്യത്വം കെട്ടുകെട്ടിയതിലുള്ള ദുഃഖം മറച്ചുവയ്ക്കാനുള്ള ദേശവിരുദ്ധ പ്രവൃത്തിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആസേതുഹിമാചലം ജനങ്ങൾ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയപ്പോൾ സാമ്രാജ്യത്വതമ്പ്രാക്കളുടെ പാദം നക്കാൻ പോയവരുടെ പ്രത്യയശാസ്ത്രമാണ് ഈ അപമാനകരമായ നീക്കത്തിന്റെ പ്രചോദനം. അതേ പ്രത്യയശാസ്ത്രമാണ് ഇന്ത്യയിൽ ഹിന്ദു- മുസ്ലിം വൈരം വളർത്തി ഭിന്നിപ്പിന്റെ പാത ഒരുക്കിയത്. ഈ ചരിത്ര വസ്തുത ചൂണ്ടിക്കാണിച്ചുകൊണ്ട് ദേശാഭിമാനികളായ വിദ്യാർത്ഥികളും പൗരസമൂഹവും ഓഗസ്റ്റ് 14 സ്വാതന്ത്ര്യത്തിന്റെ വരവേൽപ്പ് ദിനമായി ആചരിക്കാൻ തയ്യാറാവുകയാണ് വേണ്ടതെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഗവർണറുടെ ആഹ്വാനം ദേശവിരുദ്ധം: ബിനോയ് വിശ്വം

