23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

ഗവർണറുടെ ആഹ്വാനം ദേശവിരുദ്ധം: ബിനോയ്‌ വിശ്വം

Janayugom Webdesk
തിരുവനന്തപുരം
August 11, 2025 8:40 pm

സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് ‘ഭയാനകതാ ദിന’മായി ആചരിക്കാനുള്ള ഗവർണർ ആർലേക്കറുടെ ആഹ്വാനം ബ്രിട്ടീഷ് സാമ്രാജ്യത്വം കെട്ടുകെട്ടിയതിലുള്ള ദുഃഖം മറച്ചുവയ്ക്കാനുള്ള ദേശവിരുദ്ധ പ്രവൃത്തിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആസേതുഹിമാചലം ജനങ്ങൾ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയപ്പോൾ സാമ്രാജ്യത്വതമ്പ്രാക്കളുടെ പാദം നക്കാൻ പോയവരുടെ പ്രത്യയശാസ്ത്രമാണ് ഈ അപമാനകരമായ നീക്കത്തിന്റെ പ്രചോദനം. അതേ പ്രത്യയശാസ്ത്രമാണ് ഇന്ത്യയിൽ ഹിന്ദു- മുസ്ലിം വൈരം വളർത്തി ഭിന്നിപ്പിന്റെ പാത ഒരുക്കിയത്. ഈ ചരിത്ര വസ്തുത ചൂണ്ടിക്കാണിച്ചുകൊണ്ട് ദേശാഭിമാനികളായ വിദ്യാർത്ഥികളും പൗരസമൂഹവും ഓഗസ്റ്റ് 14 സ്വാതന്ത്ര്യത്തിന്റെ വരവേൽപ്പ് ദിനമായി ആചരിക്കാൻ തയ്യാറാവുകയാണ് വേണ്ടതെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.