സ്വന്തം പ്രീതിയനുസരിച്ചുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമാണെന്നും നിഷ്പക്ഷതയാണ് ആ പദവിയുടെ മുഖമുദ്രയെന്നും ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍. ഭരണഘടനയുടെ കീഴിൽ ഗവർണറുടെ അധികാരങ്ങൾ എന്ന വിഷയത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ഹൈക്കോടതി യൂണിറ്റ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ ഏറെ നീണ്ട സംവാദങ്ങള്‍ക്ക് ശേഷമാണ് ഗവര്‍ണര്‍മാരുടെ അധികാരങ്ങളും അവകാശങ്ങളും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. പരിധിയില്ലാത്ത അധികാരങ്ങള്‍ അതനുസരിച്ച് ഗവര്‍ണര്‍മാര്‍ക്കില്ല.
മന്ത്രിസഭയുടെ ഉപദേശങ്ങള്‍ അനുസരിച്ചായിരിക്കണം ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനങ്ങളെന്നും ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ പറഞ്ഞു. ഭരണഘടന ഉരുത്തിരിഞ്ഞു വന്ന നാൾവഴികളും ഭരണഘടന അസംബ്ലിയിൽ നടന്ന സംവാദങ്ങളും സെമിനാർ ചർച്ച ചെയ്തു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു ദേശീയ കൗൺസിൽ അംഗം മോളി ജേക്കബ് അധ്യക്ഷയായിരുന്നു. സീനിയർ അഡ്വക്കേറ്റ് സുരേഷ് കുമാർ ഗവർണറുടെ അധികാരപരിധികളെ കുറിച്ച് സുപ്രീംകോടതി നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ വിശദീകരിച്ചു. സ്റ്റേറ്റ് അറ്റോര്‍ണി എൻ മനോജ് കുമാർ, ഹൈക്കോര്‍ട്ട് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് വിജയൻ, എം എച്ച് അനിൽകുമാർ, രവി കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: Governor’s powers are limited
You may also like this video