Site iconSite icon Janayugom Online

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം 4 തടവുകാർക്ക് അറിയാമായിരുന്നു; മറ്റ് സഹായങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ്

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം 4 തടവുകാർക്ക് അറിയാമായിരുന്നുവെന്നും ജയിലിൽ നിന്നും മറ്റ് സഹായങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ്. ജയിലിന് പുറത്തും സഹായം ലഭിച്ചില്ല. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. ജയിലിനകത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിൽ എവിടെയും ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചതായുള്ള സൂചനകൾ ലഭിച്ചിട്ടില്ല. വിശദമായ മൊഴി രേഖപ്പെടുത്താൻ തടവുകാരുടെ പട്ടിക പൊലീസ് തയ്യാറാക്കി. മറ്റ് സഹായങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജയിൽ ചാടാൻ താമസിച്ചതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. 

Exit mobile version