Site iconSite icon Janayugom Online

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

സൌമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. നിലവിൽ കണ്ണൂരിലെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് പുതിയ തീരുമാനം. 

ജയിൽച്ചാടാൻ ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ജയിൽ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലുള്ളത്. ജയിലിലെ സ്ഥിരം പ്രശ്നക്കാരനായ ഗോവിന്ദച്ചാമിയെ സഹതടവുകാരോ മറ്റ് ജീവനക്കാരോ സഹായിക്കാൻ വഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്ക വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. 

Exit mobile version